Connect with us

National

ത്രിപുരയില്‍ ലെനിനും ടാഗോറും സുരക്ഷിതരല്ലെന്ന് മുന്‍ സിപിഎം എം പി

Published

|

Last Updated

അഗര്‍ത്തല| ത്രിപുരയുടെ സംസ്‌കാരം സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും അതിനെതിരേ പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരേയും കേസെടുക്കുകയാണെന്നും മുന്‍ സിപിഎം എം പി ജിതേന്ദ്ര ചൗധരി.

സാമൂഹികമാധ്യമങ്ങളില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജിതേന്ദ്ര ചൗധരിക്കെതിരേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയത്.

കിഴക്കന്‍ ത്രിപുര മണ്ഡലത്തിലെ മുന്‍ എം പിയാണ് അദ്ദേഹം. ഈ ഭരണത്തിന്‍ കീഴില്‍ , ലെനിന്‍, മാര്‍ക്‌സ്, രവീന്ദ്രനാഥ് ടാഗോര്‍, മഹാരാജ ബീര്‍ ബിക്രം ഇവര്‍ ആരും സുരക്ഷിതരല്ലെന്നും ഇതിനെതിരേ ശബ്ദം ഉയര്‍ത്തിയാല്‍ എഫ് ഐ ആര്‍ ചുമത്തി ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൊജാഗിരിയില്‍ എ ഡി സി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ത്രിപുര പെണ്‍കുട്ടിയുടെ പ്രതിമ തകര്‍ന്ന ചിത്രം ചൗധരി പോസ്റ്റ് ചെയ്തിരുന്നു. ചില ആക്രമണകാരികള്‍ പ്രതിമ തകര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇത് വ്യാജവാര്‍ത്തയാണെന്നും നിര്‍മ്മാണത്തിലെ തകരാര്‍ മൂലം അത് തകര്‍ന്നതാണെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്നാണ് മുന്‍ എം പിക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേസെടുത്തത്.