Connect with us

Covid19

കൊവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് അയ്യാരത്തിലധികം പുതിയ രോഗികള്‍; 109 പേര്‍കൂടി മരിച്ചു

Published

|

Last Updated

ചെന്നൈ  |തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ല. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5609 പുതിയ കൊവിഡ് 19 കേസുകളാണ്. 109 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 2,63,222 ആയി ഉയര്‍ന്നു. 4,241 പേരാണ് ആകെ മരിച്ചത്. 2,02,283 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തില്‍ നിന്നുളള ഏഴുപേര്‍ ഉള്‍പ്പടെ 26 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,752 പുതിയ കേസുകള്‍. 98 പേര്‍ മരിച്ചു. 1,39,571 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 62,500 പേര്‍ രോഗമുക്തരായി. 2,594 പേര്‍ മരിച്ചു.