കാസര്‍കോട് യുവാവ് കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നു

Posted on: August 3, 2020 8:50 pm | Last updated: August 3, 2020 at 10:58 pm

മഞ്ചേശ്വരം |  കാസര്‍കോട്ട് യുവാവ് കുടുംബത്തിൽപെട്ട നാല് പേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. ഉപ്പള ബായാർ കനിയാല സുദമ്പളെയിലെ  സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെ  ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

വഴിതർക്കത്തെ തുടർന്ന് പ്രശ്നമാണ് കൊലക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.