Connect with us

Kerala

ശ്രീറാം സാക്ഷികളെ സ്വാധീനിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം: ആരിഫ് എം പി

Published

|

Last Updated

ആലപ്പുഴ | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും മാധ്യമങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്നും എ എം ആരിഫ് എം പി പറഞ്ഞു. കെ എം ബഷീര്‍ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി. ബ്യൂറോക്രസിയുടെ ആധിപത്യം സമൂഹത്തില്‍ എന്തെല്ലാം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഇത്രയും വലിയ കുറ്റം ചെയ്തയാള്‍ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥരെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍, രാഷ്ടീയക്കാരെയെല്ലാം അഴിമതിക്കാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുകയാണ്.

ജനാധിപത്യത്തിന്റെ മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലം കൂടിയാണ് ശ്രീറാം വെങ്കിട്ടരാനെ സര്‍വീസില്‍ തിരിച്ചെത്തിക്കാന്‍ ബ്യൂറോക്രാറ്റുകള്‍ നടത്തിയ നീക്കങ്ങളെന്നും ആരിഫ് പറഞ്ഞു. മാധ്യമങ്ങള്‍ വാനോളം ഉയര്‍ത്തിയ ഉദ്യോഗസ്ഥരാണ് ശ്രീറാം വെങ്കിട്ടരാമനും തോമസ് ജേക്കബും. പക്ഷെ, അവര്‍ ബ്യൂറോക്കസിയെ ദുരുപയോഗിക്കുകയായിരുന്നെന്ന് ആരീഫ് ചൂണ്ടിക്കാട്ടി. നിര്‍ഭയമായും നിഷ്പക്ഷമായും മാധ്യമ പ്രവര്‍ത്തനം നടത്തിയ കെ എം ബഷീര്‍ യുവ പത്രപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും എ എം ആരിഫ് എം പി അഭിപ്രായപ്പെട്ടു.

 

Latest