Connect with us

Covid19

കൊവിഡ് വാക്‌സിന്‍: തുടര്‍ പരീക്ഷണങ്ങള്‍ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റിയൂറ്റിന് അനുമതി ലഭിച്ചു. ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗിച്ചുള്ള രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ നടത്താനാണു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയത്.

വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തലിനു ശേഷമാണു ഞായറാഴ്ച രാത്രിയോടെ ഡിസിജിഐ ഡയറക്ടര്‍ ഡോ. വി ജി സോമാനി അനുമതി നല്‍കിയതെന്നു പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 1600 പേരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ നടത്താനാണു തീരുമാനം. ആദ്യ പരീക്ഷണം വിജയമായിരുന്നു.

ഡല്‍ഹി എയിംസ് ഉള്‍പ്പെടെ 17 കേന്ദ്രങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് പരീക്ഷണം നടത്തുക.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തുന്നത്്.

Latest