Connect with us

National

മരിക്കുന്നതിന് മുമ്പ് ഗൂഗിളില്‍ വേദനയില്ലാത്തെ മരണത്തെ കുറിച്ച് തിരഞ്ഞ് സുശാന്ത്

Published

|

Last Updated

മുംബൈ| മരിക്കുന്നതിന് മുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് വേദനയില്ലാത്ത മരണത്തെ കുറിച്ചാണെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്. കൂടാതെ മാനസികരോഗത്തിനെ കുറിച്ചും ദിഷ സാലിയാനെ സംബന്ധിച്ചും ഗൂഗിളില്‍ തിരഞ്ഞിരുന്നു. മുന്‍ മാനേജര്‍ ദിഷാസാലിയാന്റെ മരണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ സുശാന്ത് അസ്വസ്ഥനായിരന്നുവെന്നും പരംബീര്‍ സിംഗ് പറഞ്ഞു.

സുശാന്ത് മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് ദിഷ മരിച്ചത്. തന്നെ കുറിച്ച് എന്താണ് എഴുതുന്നതെന്ന് അറിയാന്‍ വേണ്ടി സുശാന്ത് തന്റെ പേര് ഗുഗിളില്‍ തിരഞ്ഞിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ട് മണിക്കൂര്‍ സുശാന്ത് തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, ഈ കേസ് അന്വേഷിക്കാന്‍ ബീഹാര്‍ പോലീസിന് അധികാരമില്ലെന്നും ഇത് സംബന്ധിച്ച നിയമവശങ്ങള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പരാതിയുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും പരംബീര്‍ കൂട്ടിചേര്‍ത്തു.

സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ ചക്രബര്‍ത്തി സുശാന്ത മരിക്കുന്നതിന് ആറ് ദിവസം മുമ്പാണ് അവിടെ നിന്ന് താമസം മാറിയതെന്നും അതിന് ശേഷം സഹോദരി കുറച്ച് ദിവസം സുശാന്തിനൊപ്പം താമസിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ കൂട്ടിചേര്‍ത്തു.