Connect with us

Kerala

മത്തായിയുടെ മരണം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനയിലെ യുവകര്‍ഷകനായ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചിറ്റാര്‍ റേഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്‌കമുാര്‍, സെക്ഷന്‍ ഫോറന്‍സ് ഓഫീസര്‍ എ കെ പ്രദീപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതത്. മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും വനപാലകര്‍ രക്ഷിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മത്തായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു മരിച്ചതെന്നായിരുന്നു ആരോപണം. മത്തായിയുടെ കുടുബം പരാതിപ്പെട്ട രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.

മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ട്. നേരത്തെ തന്നെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരാണ്. ചട്ടവിരുദ്ധമായി മത്തായിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ശേഷം മരിച്ചെന്ന് ഉറപ്പായതോടെ രേഖകള്‍ തിരുത്തിയതായും പരാതിയിലുണ്ട്.