Connect with us

National

രാജ്യത്തേക്കു വരുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം സമര്‍പ്പിക്കുന്നവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആഗസ്റ്റ് എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും.
എയര്‍ ഇന്ത്യയാണ് പുതിയ നിര്‍ദേശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മാര്‍ഗ നിര്‍ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ.

1. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ (മൂന്ന് ദിവസം) മുമ്പ് ിലംറലഹവശമശൃുീൃ.േശി എന്ന വെബ്‌സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോറം സമര്‍പ്പിക്കണം.

2. ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്‍കിയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വാറന്റൈനില്‍ കഴിയണം.

3. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് വരെ നടത്തിയ ആര്‍ ടി-പി സി ആര്‍ ടെസ്റ്റില്‍ കൊവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല.

4. കൊവിഡ് ഫലം നെഗറ്റീവായവര്‍ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് യാത്ര പുറപ്പെടുന്നതിന് മുമ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും.
ഗുരുതര അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കും. ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില്‍ സര്‍ക്കാറാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

---- facebook comment plugin here -----

Latest