Connect with us

Covid19

ആറ്റിങ്ങല്‍ ഡി വൈ എസ് പി ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | ആറ്റിങ്ങല്‍ ഡി വൈ എസ് പി ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഡി വൈ എസ് പി തിരുവനന്തപുരം റൂറല്‍ എസ് പി. അശോകനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂറല്‍ എസ് പിയും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരും.

അതിനിടെ, പോലീസ് ആസ്ഥാനത്തും രണ്ടു പോലീസുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് പോലീസുകാരുടെയിടയില്‍ കൊവിഡ് വ്യാപകമായിട്ടുണ്ട്.