Connect with us

National

പ്രളയം: അസമിലെ സ്ഥിതി മെച്ചപ്പെട്ടു; ഇതുവരെ 109 പേര്‍ മരിച്ചു

Published

|

Last Updated

ദിസ്പൂര്‍| കഴിഞ്ഞ ഒരാഴ്ചയായി പ്രളയം വിഴുങ്ങിയ അസമിലെ സ്ഥിതി മെച്ചപ്പെട്ടു. പ്രളയത്തില്‍ 109 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 30 ജില്ലകളിലായി 57 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു.

സംസ്ഥാനത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളം വലിഞ്ഞുവെന്നും 122 ക്യാംപുകലിലായി 30,000 ആളുകള്‍ കഴിയുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. കംരൂപ് ജില്ലയില്‍ നിരവധി പേര്‍ റോഡുകളില്‍ ടെന്റ് കെട്ടിയാണ് കഴിയുന്നത്. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതായും അവര്‍ പറയുന്നു.

തങ്ങള്‍ റോഡിലാണ് താമസിക്കുന്നത്. തങ്ങളുടെ കൃഷികളെല്ലാം നശിച്ചുവെന്നും തങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണെന്നും 72കാരിയായ ഹിരണ്‍ ദേവി പറഞ്ഞു. പ്രളയത്തില്‍ സംസ്ഥാനത്ത് 2000 റോഡുകളും 200 പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും അസം ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.