Connect with us

National

വേദനിലയം: തമിഴ്‌നാട് സര്‍ക്കാറിനെതിരേ ദീപ ഹൈക്കോടതിയില്‍

Published

|

Last Updated

ചെന്നൈ| പോയ്‌സ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ സ്മാരകമാക്കി മാറ്റുന്നതിനെ ചോദ്യം ചെയ്ത് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവകാശി ദീപ ഹൈക്കോടതിയെ സമീപിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് സ്വകാര്യ വ്യക്തികളുടെ ഭൂമി സ്മാരകമാക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ദീപ നല്‍കിയ ഹരജിയില്‍ പറയുന്നു.

അതേസമയം, വേദ നിലയം സ്മാരകമാക്കുന്നതിന് ഉത്തരവിടാന്‍ ജില്ലാ കലക്ടര്‍ക്ക് മാത്രമെ അധികാരമുള്ളുവെന്നും സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ തുടങ്ങിയ ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നിയമം അനുശാസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

വേദനിലയത്തില്‍ നിന്ന് എടുത്ത സ്വത്തുക്കള്‍ തനിക്ക് കൈമാറാന്‍ ഉത്തരവിടണമെന്നും ഏറ്റെടുക്കല്‍ ഉത്തരവിനെതിരേ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും ദീപ കോടതിയോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യ ആഴ്ച ഹരജിയില്‍ വാദം കേള്‍ക്കും. ജയലളിതക്ക് സ്മാരകം സ്ഥാപിക്കുകയെന്ന മറവില്‍ സര്‍ക്കാര്‍ വേദനിലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശപ്പെടുത്തിയെന്നും ദീപ ആരോപിച്ചു.

---- facebook comment plugin here -----