Connect with us

National

രാം മന്ദിര്‍ ഭൂമി പൂജ ഉദ്ദവ് താക്കറക്ക് ക്ഷണമില്ല; അദ്വാനി വീഡിയോകോണ്‍ഫറന്‍സ് വഴി പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ബുധനാഴ്ച നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ നേരിട്ട് പങ്കിടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് നേതാക്കളും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ സംബന്ധിക്കും. ശനിയാഴ്ച ഇരുനേതാക്കളെയും ട്രസ്റ്റ് അംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന പ്രതികളാണ് അദ്വാനിയും ജോേഷിയും. അദ്വാനി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നാലരമണിക്കൂര്‍ കൊണ്ട് അദ്ദേഹത്തോട് ആയിരം ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും എല്ലാ ആരോപണങ്ങളെയും അദ്വാനി നിഷേധിച്ചു.

ബുധനാഴ്ച നടക്കുന്ന ഭൂമി പൂജ ചടങ്ങ് വലിയ ആഘോഷമായി നടത്താനാണ് യുപി സര്‍ക്കാറിന്റെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ വിഐപികളുടെ പട്ടിക 50 ആയി ചുരുക്കിയെന്ന് ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. അതേസമയം, ശിവസേനാ നേതാവും മഹാരാഷട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയെ ഇതുവരെ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. ക്ഷേത്രത്തിനായി രക്തവും വിയര്‍പ്പും നല്‍കിയത് തങ്ങളുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.