Connect with us

Kerala

ഉത്ര വധക്കേസ്: ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

Published

|

Last Updated

കൊല്ലം | ഉത്ര വധക്കേസില്‍ ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. അന്വേഷണ സംഘം ഇത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും.

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഉത്രയെ കൊലപ്പെടുത്തിയ രീതി അന്വേഷണസംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു. സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം.ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

Latest