കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദത്തോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

Posted on: August 2, 2020 7:54 am | Last updated: August 2, 2020 at 10:42 am

ജനീവ | കൊവിഡ് വൈറസിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടന അടിയന്തരസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്. പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.

18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യുഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. എത്രയും പെട്ടെന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നത് മാത്രമാണ് കൊവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരം. എന്നാല്‍ അതുവരെ കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ടെഡ്രോസ് അഥനം പറഞ്ഞു