Connect with us

Gulf

രണ്ടാം ദിവസത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഹാജിമാര്‍

Published

|

Last Updated

മിനാ | ഹജ്ജിന്റെ നാലാം ദിവസമായ ദുല്‍ഹിജ്ജ പതിനൊന്നിന് ഹാജിമാര്‍ മൂന്ന് ജംറകളിലും രണ്ടാം ദിവസത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി. പിശാചിന്റെ പ്രതീകാത്മ സ്തൂപങ്ങളായ ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ മൂന്ന് ജംറകളിലെ കല്ലേറ് കര്‍മ്മമാണ് പൂര്‍ത്തിയാക്കിയത്. ഒരോ ജംറകളിലും തക്ബീര്‍ ചൊല്ലിക്കൊണ്ടാണ് ഹാജിമാര്‍ ഏഴ് വീതം കല്ലുകളെറിഞ്ഞത്.

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹജ്ജ് മന്ത്രാലയം സാമൂഹിക അകലം പാലിച്ച് കല്ലേറ് കര്‍മ്മത്തിനായി ഹാജിമാര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. ഇരുപത് പേര്‍ വീതമുള്ള ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കാനെത്തിയത്.

എല്ലാ വര്‍ഷവും മുസ്ദലിഫയില്‍ രാപാര്‍ക്കുന്ന സമയങ്ങളിലാണ് ഹാജിമാര്‍ ജംറയില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കുക. ഈ വര്‍ഷം തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ജംറയില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയ ശേഷം പ്രത്യേകം പാക്കറ്റുകളിലാക്കി നല്‍കുകയായിരുന്നു.

ദുല്‍ഹിജ്ജ പത്തിന് ഹാജിമാര്‍ ജംറതുല്‍ അഖബയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുകയും ഹറമിലെത്തി
ത്വവാഫുല്‍ ഇഫാളയും സഇയ്യും പൂര്‍ത്തിയാക്കിയിരുന്നു.

Latest