എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് കമല്‍ നാഥ്

Posted on: August 1, 2020 4:11 pm | Last updated: August 1, 2020 at 4:11 pm

ഭോപ്പാല്‍| എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. രാം മന്ദിര്‍ ഭൂമി പൂജക്ക് നാല് ദിവസം ബാക്കി നില്‍ക്കേയാണ് കമല്‍ നാഥിന്റെ പ്രസ്താവന.

രാമക്ഷേത്രം വരണമെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആഗ്രഹിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സംഗ് നേരത്തേ പറഞ്ഞിരുന്നു. അയോധ്യയില്‍ രമക്ഷേത്രം പണിയുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ വളരെക്കാലമായി ഇത് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകു എന്നും കമല്‍ നാഥ് പറഞ്ഞു.

എല്ലാവരുടെയും വിശ്വാസത്തിന്റെ കേന്ദ്രമാണ് രാമന്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാമന്റെ ജന്‍മസ്ഥലത്ത് ക്ഷേത്രം പണിയണമെന്നത് രാജീവ് ഗാന്ധിയുടെയും ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.