രാം മന്ദിർ  ഭൂമി പൂജ: അദ്വാനിക്ക് ക്ഷണമില്ല

Posted on: August 1, 2020 2:01 pm | Last updated: August 1, 2020 at 2:01 pm

ന്യൂഡല്‍ഹി| ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതികളായ എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഈ മാസം അഞ്ചിന് അയോധ്യയില്‍ നടക്കുന്ന രാം മന്ദിര്‍ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചില്ല. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി ഉമാഭാരതി, മുന്‍ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെയും ബി ജെ പി ഔദ്യോഗികമായി ക്ഷണിച്ചു.

ബാബരി മസ്ജിദ് പൊളിച്ച സംവത്തില്‍ തങ്ങള്‍ക്ക് യാതൊരു പശ്ചാതാപവുമില്ലെന്ന് ഉമാഭാരതിയും കല്യാണ്‍ സിംഗും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്വാനി ലക്‌നൗവിലെ സി ബി ഐ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

92കാരനായ അദ്വാനി പള്ളിപൊളിച്ച കേസിലെ പ്രധാന പ്രതിയാണ്. നാലര മണിക്കൂറിനുള്ളില്‍ ആയിരകണക്കിന് ചോദ്യങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍ എല്ലാ ആരോപണങ്ങളെയും അദ്ദേഹം നിഷേധിക്കുകയായിരുന്നു.