അമേരിക്കയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

Posted on: August 1, 2020 11:52 am | Last updated: August 1, 2020 at 11:52 am

അലാസ്‌ക| വെള്ളിയാഴ്ച അംഗറേജയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. യു എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുമെന്ന് അലാസ്‌ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെനായ് ഉപദ്വീപിലെ സോള്‍ഡോട്‌നാ നഗരത്തിലെ വിമാനത്താവളത്തിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ്(67) സഞ്ചരിച്ച് വിമാനം നാല് വിനോദ സഞ്ചാരികളുമായി പറന്ന വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം എല്ലാവരും മരിച്ചു.

ആറ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. വിമാനഅവശിഷ്ടങ്ങള്‍ ദേശീയപാതില്‍ ചിതറികിടക്കുന്നതിനാല്‍ അധികൃതര്‍ റോഡ് അടച്ചിട്ടു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 2019 മെയിലും അലാസ്‌കയില്‍ സമാന സംഭവം നടന്നിരുന്നു. കെച്ചിക്കനില്‍ നടന്ന അപകടത്തില്‍ അന്ന് ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.