Connect with us

Kerala

അപകട സമയത്ത് ബാലഭാസ്‌കര്‍ ഉറങ്ങുകയായിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ നിര്‍ണായക മൊഴി പുറത്ത്. വാഹനാപകടത്തില്‍ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കി. അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരുക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായും ബാലഭാസ്‌കര്‍ ഡോക്ടറോടു പറഞ്ഞു. കൈകള്‍ അനക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തു മിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും ഡോ. ഫൈസല്‍ പറഞ്ഞു.

2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. സംഭവം ഇപ്പോള്‍ സി ബി ഐ ആണ് അന്വേഷിക്കുന്നത്

Latest