സ്വർണക്കടത്ത് കേസ്: റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുത്തു

Posted on: July 31, 2020 11:04 pm | Last updated: August 1, 2020 at 7:41 am

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ എൻ ഐ എ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെയും ഫ്ളാറ്റുകൾ ഉൾപ്പെടെ കേന്ദ്രങ്ങളിലായിരുന്നു തെളിവെടുപ്പ്.

സ്വർണക്കടത്തിൻെറ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്നയുടെ ഫ്ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലും‌ പ്രതിയെ കൊണ്ടുപോയി.

കേസിന്റെ പ്രധാന കണ്ണിയാണ് റമീസ്. ആദ്യമായാണ് ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. ഉച്ചക്ക് ആര‌ഭിച്ച തെളിവെടുപ്പ് രാത്രിയാണ് പൂർത്തിയായത്. ശേഷം പ്രതിയെ പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.