ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്ന് കോടിയേരി

Posted on: July 31, 2020 9:20 am | Last updated: July 31, 2020 at 11:56 am

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തലയെന്നും ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരിയുടെ പറയുന്നു.
ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ രാമനെ കാവിയില്‍ മുക്കി ഹിന്ദുത്വ കാര്‍ഡാക്കി കൊവിഡ് മഹാമാരിയുടെ കാലത്തും കളിക്കാന്‍ പ്രധാനമന്ത്രിയും സംഘപരിവാറും ജേഴ്സി അണിഞ്ഞിരിക്കുകയാണെന്നു കോടിയേരി ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.