Connect with us

Kerala

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബലിപെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ സഹോദരന്മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: “നാളെ ബലിപെരുന്നാളാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. ഈ മഹത്തായ സന്ദേശം ജീവിതത്തില്‍ പുതുക്കുന്നതിന് പെരുന്നാള്‍ അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നത്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം.”

നിലവിലെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നിസ്‌കാരം വേണ്ടെന്നു വച്ച പള്ളിക്കമ്മിറ്റികളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest