Connect with us

National

ഡൽഹിയിൽ ഡീസലിന്റെ നികുതി കുറച്ച് സർക്കാർ

Published

|

Last Updated

ന്യൂഡൽഹി| ഡീസലിന് ഈടാക്കുന്ന വാറ്റ് (മൂല്യ വർധിത നികുതി) വെട്ടികുറക്കാനും അതുവഴി ഇന്ധനത്തിന്റെ വില കുറക്കാനും തീരുമാനിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ ഡീസലിന്റെ വാറ്റ് 30 ശതമാനത്തിൽ നിന്ന് 16.75 ശതമാനമായി കുറക്കാൻ തീരുമാനിച്ചു. ഇതോടെ ഡൽഹിയിലെ ഡീസലിന്റെ വില 82 രൂപയിൽ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപയുടെ കുറവുണ്ടാകും കെജ്രിവാൾ പറഞ്ഞു.

നിലവിൽ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാൾ മുകളിലാണ് ഡീസലിന്റെ വില. രാജ്യത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലും ഡീസൽ വില പെട്രോളിന് താഴെ നിൽക്കുമ്പോഴാണ് ഡൽഹിയിലെ വില വ്യത്യാസം. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന്റെ വില 80 രൂപ 43 പൈസയാണ്. എന്നാൽ ഡീസലിന് 81.94 പൈസ കൊടുക്കണം.

ജൂൺ എഴിന് 82 ദിവസത്തെ ഇടവേളക്ക് ശേഷം പ്രതിദിന വില പരിഷ്‌കരണം പുനരാരംഭിച്ച ശേഷം ഇന്ധനവില കുത്തനെ ഉരുകയാണ്.

Latest