Connect with us

Covid19

ബിഹാറിൽ ലോക്ക്ഡൗൺ നീട്ടിയേക്കും; യോഗം ഇന്ന്

Published

|

Last Updated

പാറ്റ്‌ന| കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ഒന്ന് മുതൽ 16 ദിവസത്തേക്കാണ് ലോക്ക്ഡൗൺ നീട്ടാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരും. നിലവിൽ ഈ മാസം 16മുതൽ 31വരെ ഇവിടെ ലോക്ക്ഡൗൺ ആണ്. കഴിഞ്ഞ മൂന്നാഴ്ചയായി  കൊവിഡ് വ്യാപന തോതിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ ലോക്ക്ഡൗൺ കൊണ്ട് രോഗവ്യാപനം പിടിച്ചുനിർത്താൻ സാധിച്ചില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്പ് വരെ ആകെ 20,173കോവിഡ് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്പോൾ    കൊവിഡ് ബാധിതരുടെ എണ്ണം 43,591ആയി എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

43,591പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 27,530പേർ രോഗമുക്തരായപ്പോൾ, 269പേർ മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 2,480പേരാണ് വൈറസ് ബാധിതരായത്.

---- facebook comment plugin here -----

Latest