Covid19
മുക്കം സി ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ ക്വാറന്റൈനില്‍
കോഴിക്കോട് | കോഴിക്കോട് മുക്കം സി ഐ ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ കൊവിഡ് നിരീക്ഷണത്തില്‍. മുക്കത്ത് വയോധികയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി സ്വര്‍ണം വിറ്റ കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. തെളിവെടുപ്പിനായി സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജ്വല്ലറിയില്‍ പോയിരുന്നു.
നഗരസഭാ പരിധിയിലെ മുത്തേരിയില്‍ വച്ചാണ് പ്രതിയായ മുജീബ് റഹ്മാന്‍ വയോധികയെ ഓട്ടോയില്‍ വച്ച് പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്നത്.
---- facebook comment plugin here -----





