Covid19
ലോക്ക്ഡൗൺ ലംഘനം: തമിഴ് നടന്മാരായ വിമലിനും സൂരിക്കുമെതിരെ കേസ്

ദിണ്ഡിഗൽ| ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കൊടൈക്കനാലിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ് നടന്മാരായ വിമലിനും സൂരിക്കുമെതിരെ കേസെടുത്ത് പോലീസ്. ട്രിച്ചി, മധുര സ്വദേശികളായ ഇവരുടെ പക്കൽ അന്തർ ജില്ലാ യാത്രക്ക് നിർബന്ധമാക്കിയ ഇ-പാസോ, മറ്റ് അനുമതി പത്രങ്ങളോ ഉണ്ടായിരുന്നില്ല.
വിനോദസഞ്ചാര കേന്ദ്രത്തിൽ ഇവരെ കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. വനംകുപ്പും ഇവർക്കെതിരെ നടപടിയെടുത്തു. സംരക്ഷിത വനമേഖലയിലെ തടാകത്തിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് ഇവരിൽ നിന്ന് 2,000 രൂപ വീതം പിഴ ഈടാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. ഇവിടെ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ഇതുലംഘിച്ചാണ് ഇരുവരും കൊടൈക്കനാലിൽ എത്തിയത്.
---- facebook comment plugin here -----