National
നിയന്ത്രണ രേഖയിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ| ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രിയാണ് നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്.
നൗഷനെ കെക്ടറിലെ നിയന്ത്രണ രേഖക്ക് സമീപമാണ് വെടിവെപ്പ് നടന്നത്. ഇവിടെ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് ഇന്ത്യൻ സൈന്യം തടയുകയായിരുന്നു. തുടർന്നാണ് വധിച്ചത്.
നിയന്ത്രണ രേഖയിലുടനീളമുള്ള പ്രദേശങ്ങളില മുഴുവൻ വളഞ്ഞ് തിരച്ചിൽ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജൂൺ ഒന്നിന് കരസേനയിലെ ഉദ്യോഗസ്ഥർ സമാനമായ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും കനത്ത ആയുധധാരികളായ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----