മഹ്‌ളറത്തുൽ ബദ്‌രിയ്യ ഓൺലൈൻ സംഗമം ഇന്ന്

Posted on: July 29, 2020 11:47 am | Last updated: July 29, 2020 at 12:36 pm

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് ഒരുക്കുന്ന മഹ്‌ളറത്തുൽ ബദ്‌രിയ്യ ഓൺലൈൻ സംഗമം ഇന്ന്. ജനലക്ഷങ്ങൾ പങ്കാളികളാകുന്ന ഈ ആത്മീയ സദസ്സ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമ രാവിലാണ് സംഘടിപ്പിച്ചതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകും. മഗ്‌രിബിന് ശേഷം നടക്കുന്ന സംഗമത്തിൽ പ്രമുഖർ സംബന്ധിക്കും.

ഇസ്‌ലാമിക് മീഡിയാ മിഷൻ, മദ്റസാ മീഡിയ എന്നീ യൂട്യൂബ് ചാനലുകളിൽ സംപ്രേഷണം ചെയ്യും. ttps://youtu.be/Vkc56Xz1qRE, https://youtu.be/dLiDzaiaOo8 ലിങ്കുകൾ വഴി മഹ്‌ളറയിൽ പങ്കെടുക്കാം.