Covid19
കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
കോഴിക്കോട് | ജില്ലയിലെ ഏഴ് പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കലക്ടര്‍ ഉത്തരവായി. പുതുതായി കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്.
ചെട്ടികുളം, മീഞ്ചന്ത, പുതിയറ, മാടാക്കര, മുതുവണ്ണാച്ച, കനിയോട്, വൈക്കിലശ്ശേരി പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഇവിടെ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.







