Connect with us

Saudi Arabia

ഹജ്ജ് 2020: ബലി കര്‍മ്മങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി

Published

|

Last Updated

അറഫ  |വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായി നടക്കുന്ന ബലി കര്‍മ്മങ്ങള്‍ നടത്തുന്ന മിനായിലെ അറവുശാലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി . കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു

അറവുശാല ചുമതയുള്ള അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടേറിയറ്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജനറല്‍ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്, അറവുശാലകള്‍ നിരീക്ഷിക്കാന്‍ 80 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അറവുശാലകള്‍ക്കുള്ളില്‍ പ്രതിരോധ, സാനിറ്ററി നടപടിക്രമങ്ങളും, ഇതോടെ നിരീക്ഷണ വലയത്തിലായി .തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മിക്കച്ച മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നിരീക്ഷണം കര്ശനമാക്കിയതെന്നും മന്ത്രാലയം പറഞ്ഞു

ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിനാ താഴ്വരയിലെ കിങ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള നമ്പര്‍ പത്തിലാണ് അന്തരാഷ്ട്ര നിലവാരത്തിലുള്ള അറവുശാലയുള്ളത് . എല്ലാവര്ഷവും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ലക്ഷങ്ങകണക്കിന് ഹാജിമാര്‍ക്ക് ബലികര്‍മം നിര്‍വഹിക്കുന് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .ആധുനിക സൗകര്യങ്ങലോഡ് ഏറ്റവും ഉയര്‍ന്ന സൗകര്യങ്ങളും ശുചിത്വവും ഉറപ്പു വരുത്തിയ വലിയ ശീതീകരണമുറികളോടും കൂടിയതാണ് മിനായിലെ അറവുശാലകള്‍.

---- facebook comment plugin here -----

Latest