Connect with us

Covid19

പട്ടാമ്പി നഗരസഭാ അധ്യക്ഷന്റെ കൊവിഡ് ഫലം നെഗറ്റീവ്

Published

|

Last Updated

പട്ടാമ്പി | പട്ടാമ്പി നഗരസഭാ അധ്യക്ഷന്റെ കൊവിഡ് ഫലം നെഗറ്റീവ്. ഇന്ന് പട്ടാമ്പി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ചെയര്‍മാന്‍ കെ എസ് ബി എ തങ്ങള്‍ കൊവിഡ് നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ പി എ, ഡ്രൈവര്‍, നഗരസഭ സെക്രട്ടറി, അസി. എന്‍ജിനീയര്‍ എന്നിവര്‍ക്കു പുറമെ, ഇന്ന് ടെസ്റ്റിനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെയും ഫലം നെഗറ്റിവാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

നഗരസഭാ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇനിയും ടെസ്റ്റിന് വിധേയരാകാത്തവര്‍ അടുത്ത ദിവസങ്ങളിലുള്ള ടെസ്റ്റില്‍ നിര്‍ബന്ധമായും പരിശോധനക്ക് എത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ ജോലി ചെയ്യുന്നവരും ബന്ധപ്പെട്ടവരും നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കില്‍ മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ഇന്ന് 169 പേര്‍ക്കാണ് പട്ടാമ്പി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇവരില്‍ 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെയും സ്‌കൂളില്‍ വച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest