Gulf
അവധി ദിനത്തിൽ കോൺസുലേറ്റ് സേവനത്തിന് മുൻകൂട്ടി അനുമതി വേണം
		
      																					
              
              
            ദുബൈ| വാരാന്ത്യ അവധി ദിനങ്ങളിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പൊതുജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രാവിലെ 8 മുതൽ 10 വരെ തുറന്നിരിക്കുമെങ്കിലും മുൻ കൂട്ടി അനുമതി നേടിയവർക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോൺസുൽ ജനറൽ വ്യക്തമാക്കി.
ഓഗസ്റ്റ് 1 മുതൽ ഡിസംബർ 31 വരെ വെള്ളി, ശനി ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും തുറക്കും. ഏതെങ്കിലും അടിയന്തിര സേവനത്തിനായി കോൺസുലേറ്റിലേക്ക് എത്തുന്നതിനുമുമ്പ് 24X7 ഹെൽപ്്ലൈൻ നമ്പറുകളിലേക്ക് വിളിക്കണം. രേഖകൾ കൃത്യമായിരിക്കണം. അടിയന്തര സേവനങ്ങൾ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കാൻ കഴിയില്ല. പാസ്പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, വിസകൾ എന്നിവക്ക് മാത്രമാണ് ഈ സൗകര്യം.
പാസ്പോർട്ട് പുതുക്കലിനായി https://embassy.passportindia.
തൊഴിൽ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പൊതുവായ ആശങ്കകൾ ഈ സമയത്ത് നൽകില്ല. അവ പ്രവൃത്തി ദിവസങ്ങളിൽ മാത്രം കൈകാര്യം ചെയ്യും. ആളുകളുടെ വലിയ സാന്നിധ്യം അനുവദിക്കുന്നില്ല. അതിനാൽ, യഥാർഥ അടിയന്തിര സാഹചര്യങ്ങളുള്ള ആളുകൾ മാത്രമേ ഈ ദിവസങ്ങളിൽ കോൺസുലേറ്റിനെ സമീപിക്കാവൂ.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
