National
ബി എസ് പി എം എല്‍ എമാരെ പാട്ടിലാക്കിയ ഗെഹ്ലോട്ടിനെ പാഠം പഠിപ്പിക്കുമെന്ന് മായാവതി

ജയ്പൂര്‍| കോണ്‍ഗ്രസിനെതിരേ അടുത്ത ആക്രമണവുമായി ബി എസ് പി നേതാവ് മായാവതി രംഗത്ത്. രാജസ്ഥാനിലെ ഗെഹ്ലോട്ട് സര്‍ക്കാര്‍ ആറ് ബി എസ് പി എം എല്‍ എമാരെ നിയമവിരുദ്ധമായി പാട്ടിലാക്കിയെന്ന് മായാവതി ആരോപിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
രാജസ്ഥാനില്‍ സര്‍ക്കാറിനെ നിലനിര്‍ത്തുന്നതിനായാണ് ഗെഹ്ലോട്ട് ബി എസ് പി എം എല്‍ എമാരെ ചാക്കിട്ട് പിടിച്ചതെന്നും അവര്‍ പറഞ്ഞു. ഇതിനെതിരേ തങ്ങള്‍ നിശ്ബദരായിരിക്കില്ല. സുപ്രീംകോടതിയില്‍ പോകും. ഗെഹ്ലോട്ടിനെ പാഠം പടിപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും മായവതി കൂട്ടിചേര്‍ത്തു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ആറ് ബി എസ് പി എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങളെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ സ്പീക്കര്‍ സി പി ജോഷിക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. രാജസ്ഥാനില്‍ രാഷട്രീയ പ്രതിസന്ധി നിലനല്‍ക്കുന്ന സാഹചര്യത്തില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്തമമെന്നും മായവതി പറഞ്ഞു.
വിശ്വാസവോട്ടെടുപ്പില്‍ ഗെഹ്ലോട്ടിനെതിരേ വോട്ട് ചെയ്യാന്‍ ബി എസ് പി എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. അതേസമയം, തങ്ങളുടെ എം എല്‍ എമാര്‍ വിപ്പ് ലംഘിച്ചാല്‍ അവരെ നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. രാജസ്ഥാൻ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത് വലിയ രാഷട്രീയ പ്രതിസന്ധിയാണ്.