Connect with us

Kerala

ഇടത് സർക്കാറിന്റെ മുഖമുദ്ര അഴിമതിയെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം| സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ഇടത് സർക്കാറിന്റെ മുഖമുദ്ര അഴിമതിയാണെന്നും ആഭ്യന്തര വകുപ്പ് ഭരിക്കാൻ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യ ദ്യോഹ കുറ്റത്തിന് പ്രതിസ്ഥാനത്തെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അധികാരത്തിൽ നിന്ന് മാറി നിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജാണെന്നും ചെന്നിത്തല ആരോപിച്ചു.

ലൂയിസ് ബർഗർ കമ്പനി അഴിമതി കേസുകൾ നേരിടുന്നു. ന്യൂജേഴ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയെയാണ് ശബരിമല വിമാനത്താവളത്തിന്റെ കൾസട്ടൻസി കരാർ ഏൽപ്പിച്ചത്. വിമാനത്താവളത്തിന് സ്ഥലം പോലും കാണാൻ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് അതിന മുന്നേ ഒരു കൺസൾട്ടൻസി എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ഒരു റോഡു പണിക്ക് പോലും കൺസൾട്ടൻസി. ലൂയിസ് ബർഗർ എന്ന വിവാദ കമ്പനിക്ക് റോഡ് നിർമാണം പോലും നൽകുന്നു. വിചിത്രമായ നടപടികളാണ് കേരളത്തിൽ നടക്കുന്നത്. ബേവ് ക്യൂ ആപ്പ് വന്നതോടെ ബെവ്‌കോ അടച്ചുപൂട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി സിബിഐ അനോഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest