National
കൊവിഡ് ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിനായി അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കേണ്ടെന്ന് ഒഡീഷ സര്‍ക്കാര്‍

ഭൂവനേശ്വര്‍| കൊവിഡ് ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ അന്ത്യകര്‍മ്മങ്ങള്‍ വേഗം നടത്തണമെന്നും അവരുടെ മരണ റിപ്പോര്‍ട്ടിനായി കാത്തിരിക്കരുതെന്നും ഒഡീഷ സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും മുന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മരിച്ചവരുടെ കൊറോണ പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഗഞ്ചം ജില്ലയില്‍ പോലീസുകാരന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതായും കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ ആരും മൃതദേഹത്തെ മാറ്റിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. കൊവിഡിന്റെ പശ്ചാതലത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറി പി കെ മോഹപത്ര പറഞ്ഞു.
മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് കാലതാമസം നേരിടാന്‍ പാടില്ലെന്നും ഇത് കുടുംബത്തിന് ദുഖമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചില കേസുകളില്‍ ക1വിഡ് ലക്ഷണത്തോടെ ചികിത്സയില്‍ കഴിയുന്നവര്‍ മരിച്ചാല്‍ അവരുടെ മൃതദേഹം വേഗം സംസ്‌കരിക്കണമെന്നും റിസല്‍ട്ടിനായി കാത്തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളുടെ മൃതഹേം സംസ്‌കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.