Connect with us

Covid19

47,703 പേര്‍ക്ക് കൂടി രോഗബാധ; രാജ്യത്ത് കൊവിഡ് രോഗികള്‍ 14.83 ലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇന്ന് 47,703 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ലക്ഷത്തി 83,156 ആയി. 654 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 33425 ആയും ഉയര്‍ന്നു.

35175 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഒന്‍പത് ലക്ഷത്തി 52743 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധനയുണ്ടായി. 64.23 ശതമാനമായാണ് നിരക്ക് ഉയര്‍ന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest