Covid19
ഏറ്റുമാനൂര്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

കോട്ടയം | സംസ്ഥാനത്ത് ഒരു കൊവിഡ് ക്ലസ്റ്റര്‍ കൂടി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ നഗരസഭയും കാണക്കാരി, അയര്‍ക്കുന്നം, മാഞ്ഞൂര്‍,അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ ക്ലസ്റ്റര്‍.
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രോഗവ്യാപനം കടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഏറ്റുമാനൂര്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതായി കോട്ടയം കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
---- facebook comment plugin here -----