Connect with us

Covid19

ശവസംസ്‌കാരം തടഞ്ഞ സംഭവം അപമാനകരം; ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം ബി ജെ പി നേതാവിന്റെ നേതൃത്വത്തില്‍തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായിമുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. അതിന് നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് കാരണം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരില്ലെന്നുതന്നെ പറയാം. ആരെങ്കിലുമുണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹത്തിന്റെ സംസ്‌കാരം തടയാന്‍ കൂട്ടംകൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. ആ കേസില്‍ ശക്തമായി ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൃതദേഹം കൈകാര്യം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുമ്പോഴും ദഹിപ്പിക്കുമ്പോഴും ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരെ സഹായിച്ച നിരവധി സംഭവങ്ങളുണ്ട്. ഇന്നലെയുണ്ടായ സംഭവം അതിന്റെയെല്ലാം ശോഭ കെടുത്തി.

രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന ശരീരസ്രവത്തിലൂടെയാണ് രോഗം പകരുക. മൃതദേഹത്തില്‍ നിന്ന് രോഗബാധ ഉണ്ടാവില്ല എന്നുതന്നെ പറയാം. വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസിലാണ്. അത് കൊണ്ടുതന്നെ വൈറസ് വായുവഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിക്ക് ഒരുതരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ചയാണ് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് കൊവിഡ്ബാധിതന്റെ ശവസംസ്‌കാരം തടഞ്ഞത്. പിന്നീട് പോലീസ് കാവലിലാണ് സംസ്‌കാരം നടത്തിയത്

---- facebook comment plugin here -----

Latest