Connect with us

Saudi Arabia

കൊവിഡ്: സഊദിയില്‍ 27 മരണം കൂടി ;2,613 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് 27 പേര്‍ മരിക്കുകയും 2,613 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 1,993 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 268,934 ആയി .

രോഗബാധിതരില്‍ 222,936 പേര്‍ രോഗമുക്തി നേടി. 43,238 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 2,126 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 2,760 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്

അല്‍-ഹുഫൂഫ് (194), തായിഫ് (186), റിയാദ് (106), മക്ക (94).ദമാം (79), നജ്റാന്‍ (69) എന്നീ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിതീകരിച്ചത്

Latest