Connect with us

Kerala

മത്സ്യമാര്‍ക്കറ്റിന് പിന്നാലെ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലും കൊവിഡ് വ്യാപനം; 33 പേര്‍ക്ക് പോസിറ്റീവ്

Published

|

Last Updated

കോട്ടയം | ഏറ്റുമാനൂരില്‍ മത്സ്യമാര്‍ക്കറ്റിന് പിന്നാലെ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലും നിരവധി പേര്‍ക്ക് കൊവിഡ്. 33 പേര്‍ക്കാണ് കൊവിഡ് പരിശോധന പോസിറ്റീവായത്. മത്സ്യ മാര്‍ക്കറ്റില്‍ നേരത്തെ നടത്തിയ പരിശോധനയില അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. ചങ്ങനാശ്ശേരിയിലെയും വൈക്കത്തെയും ചന്തകളില്‍ നടത്തിയ പരിശോധനയിലും പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു.

ഒരാഴ്ച അടച്ചിട്ട ശേഷം ഏറ്റുമാനൂരില്‍ കടകള്‍ ഇന്ന് തുറക്കാനിരിക്കെയാണ് വീണ്ടും രോഗവ്യാപനമുണ്ടായത്. ഈ സാഹചര്യത്തില്‍ കടകള്‍ ഏതാനും ദിവസങ്ങള്‍ കൂടി അടച്ചിടും. ആരോഗ്യവകുപ്പ് ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റുമാനൂര്‍.

Latest