National
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി രാജസ്ഥാന്‍ സ്പീക്കര്‍ പിന്‍വലിച്ചു

ജയ്പൂര്| അയോഗ്യനാക്കാനുള്ള നോട്ടീസില്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി സ്പീക്കര്‍ സി പി ജോഷി പിന്‍വലിച്ചു. സുപ്രീംകോടതി വാദം കേള്‍ക്കുന്നതിന് മുമ്പെയാണ് ഹരജി പിന്‍വലിച്ചത്.
ഹരജി പിന്‍വലിക്കുന്നതിന് സ്പീക്കര്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. സ്പൂക്കര്‍ എന്ന നിലയിലുള്ള തന്റെ ചുമതലകളില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും അയോഗ്യതാ നോട്ടീസിലെ സ്‌റ്റേ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നും സുപ്രീംകോടതയില്‍ നേരത്തെ നടന്ന വാദത്തില്‍ സി പി ജോഷി ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് നിയമസംഘത്തിന് അവലോകനം നടത്തുന്നതിന് സമയം ആവശ്യമാണെന്നും അതിനാലാണ് ഹരജി പിന്‍വലിക്കുന്നതെന്നും ജോഷി പറഞ്ഞു. അതേസമയം, ഹൈക്കോടതി ഉത്തരവ് സ്പീകര്‍ക്ക് വീണ്ടും വെല്ലുവിളിയാകുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റിനും വിമത എം എല്‍ എമാര്‍ക്കുമെതിരേ അയോഗ്യതാ നടപടി പാടില്ലെന്നാണ് വെള്ളിയാഴ്ച രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.