Connect with us

National

തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ല: ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ| മൂന്ന് വീലുള്ള സര്‍ക്കാറിന്റെ സ്റ്റിയറിംഗ് വീല്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചാണ് താക്കറെ ഇക്കാര്യം പറഞ്ഞത്.

ശിവസേന നേതാവായ താക്കറെ കോണ്‍ഗ്രസും എന്‍ സി പിയുമായി ചേര്‍ന്ന് രൂപവത്കരിച്ച മഹാവികാസ് അഖാഡി സംഖ്യത്തിന്റെ ഭാഗമാണ്. എന്‍ സി പിയും കോണ്‍ഗ്രസും ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം തലസ്ഥാനവും നാഗ്പൂരും തമ്മിലുള്ള അതിവേഗ ബന്ധമാണ് ഇഷ്ട്ടപ്പെടുന്നതെന്നും കൂട്ടിചേര്‍ത്തു.

തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ല. സ്റ്റിയറിംഗ് തന്റെ കൈയിലാണ്. മൂന്ന് വീലുള്ള വണ്ടി പാവങ്ങളുടെ വണ്ടിയാണ്. മറ്റ് രണ്ട് പേര്‍ പിന്നിലിരിക്കുകയാണെന്നും താക്കറെ പറഞ്ഞു. എന്തിനാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ വരെ കാത്തിരിക്കുന്നത്. അട്ടിമറം ശ്രമം നടത്താനാണ് ആഗ്രഹമെങ്കില്‍ ഇപ്പോള്‍ തന്നെ അത് ചെയ്യുക. ചില ആളുകള്‍ സൃഷ്ടിപരമായ ജോലികളില്‍ സന്തോഷം കണ്ടെത്തുന്നു. ചിലര്‍ നാശത്തിലാണ് സന്തോഷം കണ്ടെത്തുന്നത്. നാശത്തിലാണ് നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നതെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകാനും താക്കറെ പറഞ്ഞു.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാറിനെ മറിച്ചിടുന്നത് ജനാധിപത്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.