Covid19
എറണാകുളത്ത് ഗ്യാസ് ജീവനക്കാരന് കൊവിഡ്

കൊച്ചി | എറണാകുളത്ത് ഗ്യാസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കാക്കനാട് ഗ്യാസ് ഏജന്‍സിയിലെ കോവളം സ്വദേശിക്കാരനാണ് കൊവിഡ് ബാധിച്ചത്. വീടുകളില്‍ ഗ്യാസ് വിതരണം ചെയ്യുന്ന ഇയാള്‍ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ഗ്യാസ് വിതരണം ചെയ്ത പ്രദേശങ്ങളിലെ വീട്ടുകാരോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----