Kerala
സ്വര്‍ണക്കടത്ത് കേസ്: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇതിനുള്ള തീയതി തീരുമാനിക്കും. പ്രാഥമിക മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇയാളുടെ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്.
സരിത്തിനെയും സ്വപ്‌നയെയും ജയഘോഷ് നിരവധി തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണമടങ്ങിയ ബാഗേജ് വിമാനത്താവളത്തില്‍ പിടിച്ചുവച്ചതിനു ശേഷമായിരുന്നു ഫോണ്‍ വിളികള്‍.
---- facebook comment plugin here -----