Gulf
താഇഫില്‍ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു; വാഹനങ്ങള്‍ വെള്ളത്തിനടിയില്‍

തായിഫ് | ത്വായിഫ് മേഖലയില്‍ കനത്ത മഴ. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെട്ടിട്ടുണ്ട്.
താഇഫ്, മെയ്സന്‍, അദം, അല്‍-ജുമും എന്നീ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ മുന്നറിയിപ്പ് നേരത്തെ അറിയിച്ചിരുന്നതിനാല്‍ സിവില്‍ ഡിഫന്‍സ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി സിവില്‍ ഡിഫന്‍സ് മക്ക പ്രവിശ്യാ മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഒത്മാന്‍ അല്‍ ഖര്‍ണി പറഞ്ഞു.
പ്രധാന റോഡുകളിലും തുരങ്കങ്ങളിലുമായി 30 വാഹനങ്ങളാണ് വെള്ളത്തില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് അല്‍-കാര്‍ റോഡ് അടച്ചു. നിരവധി വ്യാപാര സ്ഥാപങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് എമര്‍ജന്‍സി ഓപ്പറേഷന്‍ ടീമിന്റെ ഇടപെടല്‍ മൂലം ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.