Connect with us

Gulf

ഗോൾഡ് സൂഖ് വികസന പദ്ധതി അന്തിമഘട്ടത്തിൽ

Published

|

Last Updated

ദുബൈ | ദേര എൻറിച്ച്മെന്റ്പ്രൊജക്ടിന്റെ ഭാഗമായുള്ള ഗോൾഡ് സൂഖ് വികസന പദ്ധതി അന്തിമഘട്ടത്തിൽ. 11.85 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഹയാത് റീജൻസി വരെ നീളുന്ന കെട്ടിടങ്ങളാണ് പണിയുന്നത്. പഴയ മത്സ്യകമ്പോളം നിന്നിരുന്ന സ്ഥലത്തും കെട്ടിടങ്ങളുണ്ട്. ഷിന്ദഗ ഭൂഗർഭപാതക്ക് പകരം ഇവിടെ കൂറ്റൻ പാലവും താമസിയാതെ യാഥാർഥ്യമാകും.

സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ 300 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. 468 താമസകേന്ദ്രങ്ങൾ, 250 ഓഫീസുകൾ ഇവിടെ ഉണ്ടാകും. ബഹുനില വാഹന പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. കെട്ടിടങ്ങൾ പാട്ടത്തിനു നൽകി തുടങ്ങിയതായി നിർമാണകമ്പനിയായ ഇത്‌റ വ്യക്തമാക്കി. അൽ റാസ് മെട്രോ സ്റ്റേഷൻ, ഗോൾഡ് സൂഖ് ബസ്റ്റാൻഡ് ഇവിടെയാണ്.

Latest