Connect with us

Covid19

ഹോം ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് ഏഴായി ചുരുക്കി അസം സര്‍ക്കാര്‍

Published

|

Last Updated

ദിസ്പൂര്‍| സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഹോം ക്വാറന്റെന്‍ കാലവധി ചുരുക്കി അസം സര്‍ക്കാര്‍. 14 ദിവസമെന്ന ഹോം ക്വാറന്റൈന്‍ കാലാവധി ഏഴ് ദിവസമാക്കി ചുരുക്കിയതായി ആരോഗ്യവിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ ഇരുന്നാല്‍ മതിയെന്ന് അസം ആരോഗ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. അതേസമയം, ഹോം ക്വാറന്റൈനില്‍ കഴിയുന്ന ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രണ്ടായിരം രൂപയുടെ അവശ്യവസ്തുക്കള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നേരത്തെ ക്വാറന്റൈനില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2,000 രൂപയുടെ ആവശ്യവസ്തുക്കള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. അസമിലെ 1.12 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. അതേസമയം, അസമില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000ത്തിലെത്തി. നിലവില്‍ സംസ്ഥാനത്ത് 29,921 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest