Covid19
കൊവിഡ് പ്രതിസന്ധി: പ്രധാനമന്ത്രി 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പിടിമുറുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് സാഹചര്യവും അടുത്ത അണ്‍ലോക്ക് ഘട്ടത്തിലേക്ക്കടക്കുന്ന കാര്യങ്ങളും വിര്‍ച്വല്‍ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങള്‍, തുടര്‍നടപടികള്‍ എന്നിവ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തും.
കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം നിലവില്‍ 12.87 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30,601 പേര്‍ ഇതുവരെ മരിച്ചു. 4,40,135 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8,17,209 പേര്‍ രോഗമുക്തി നേടി.
---- facebook comment plugin here -----