Covid19
കൊവിഡ്: സംസ്ഥാനത്ത് പുറത്തു നിന്നെത്തി പോസിറ്റീവായവരുടെ എണ്ണത്തെ മറികടന്ന് സമ്പര്‍ക്ക രോഗബാധിതര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം പുറത്തു നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തെ മറികടന്നു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ 49.99 ശതമാനമാണെങ്കില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം
50.01 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. പുറത്തു നിന്നെത്തിയവരില്‍ 8495 പേരാണ് കൊവിഡ് പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത് 8500 പേര്‍ക്കും.
കൊവിഡ് വ്യാപനമുള്ള തിരുവനന്തപുരം ജില്ലയിലാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതല്‍- 2719. ഇവിടെ പുറത്തു നിന്നെത്തിയ 375 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇരു വിഭാഗത്തിലും ഏറ്റവും കുറവുള്ള ജില്ല വയനാട് ആണ്. പുറത്തു നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്: 274. സമ്പര്‍ക്കം: 66 എന്നതാണ് വയനാട്ടിലെ കണക്ക്.