Connect with us

International

ഇറാന്‍ യാത്രാ വിമാനത്തിന് മുകളിലൂടെ യു എസ് യുദ്ധ വിമാനം; രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

തെഹ്‌റാന്‍ | സിറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാനിയന്‍ വിമാനത്തിന് മുകളിലൂടെ രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ (യുഎസ് എഫ് -15) സഞ്ചരിച്ചതായി ഇറാന്‍. ഇതേ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പൈലറ്റ് അടിയന്തര നടപടി സ്വീകരിച്ചത് മൂലമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ഇറാന്‍ ്അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് യു എസ് യുദ്ധവിമാനങ്ങള്‍ ഇറാനിയന്‍ പാസഞ്ചര്‍ വിമാനത്തിന് മുകളിലായി പറന്നത്.

തെഹ്റാനില്‍ നിന്നും ബെയ്റൂത്തിലേക്കുള്ള യാത്രാമധ്യേ ഇറാഖ്-ജോര്‍ദാന്‍ അതിര്‍ത്തിക്കും സമീപമുള്ള അല്‍-തന്‍ഫി വ്യോമപാതക്ക് മുകളില്‍ വച്ചാണ് ഇറാന്‍ വിമാനമായ മഹാന്‍ എയറിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. ഇതോടെ വിമാനയാത്രക്കാര്‍ പരിഭ്രാന്തരാവുകയും അടിയന്തര സുരക്ഷ സ്വീകരിക്കാന്‍ പൈലറ്റിനെ നിര്‍ബന്ധിക്കുകയും ചെയ്തു. കൂട്ടിയിടി ഒഴിവാക്കുന്നതിനായി വിമാനത്തിന്റെ ഉയരം കുറക്കാന്‍ പൈലറ്റ് ശ്രമിച്ചതാണ് രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയാക്കിയത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് നേവി ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. എന്നാല്‍, യാത്രക്കാര്‍ യു എസ് വിമാനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തതോടെ ഇറാന്‍ കടുത്ത വിമര്‍ശനമാണ് അമേരിക്കക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

സംഭവ സമയത്ത് രണ്ട് മിനുട്ടിനുള്ളില്‍ വിമാനം 34,000 അടിയില്‍ നിന്ന് 34,600 അടിയിലേക്ക് ഉയരുകയും ഒരു മിനുട്ടിനുള്ളില്‍ 34,000 അടിയിലേക്ക് താഴുകയും ചെയ്തതായി ഫ്‌ളൈറ്റ് റഡാര്‍ 24.കോം വെബ്സൈറ്റ് രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും രാഷ്ട്രീയവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് പറഞ്ഞു. വിവാദമായ ആണവ പദ്ധതിയെച്ചൊല്ലി ഇറാനുമായുള്ള മള്‍ട്ടി പവര്‍ കരാര്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനു ശേഷം 2018 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്.

Latest